കുവൈത്ത് സിറ്റി: അർബുദത്തെ തുടർന്ന് കഴിഞ്ഞദിവസം അന്തരിച്ച അടുര്‍ മണക്കാല നെല്ലിമുകള്‍ ചീനിവിളയില്‍ വീട്ടില്‍ ബ്ലസി സാലു(38) വിന്റെ മൃതദേഹം ശനിയാഴ്ച സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കുവൈത്ത് സമയം ഉച്ചയ്ക്ക് 1.15 മുതല്‍ 2.30 വരെയാണ് പൊതുദര്‍ശനവും ശുശ്രൂഷയും.
അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു ബ്ലസി സാലു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു മരണം. കാല്‍വറി ഫെലോഷിപ്പ് ചര്‍ച്ച് കുവൈത്ത് സഭാ ശുശ്രൂഷകന് പാസ്റ്റര്‍ സാലു യോഹന്നാന്റെ ഭാര്യയാണ്. മക്കള്‍: ജോഷ്വ, ജോഹന്ന, ജെമീമ. സംസ്കാരം തിങ്കളാഴ്ച മണക്കാല ശാരോന്‍ ഫെലോഷിപ്പ് പള്ളി സെമിത്തേരിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കും.