കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊന്നു. കളമശേരിയിൽ വച്ച് കയറിയ മാസ്ക് ധരിച്ച പ്രതി കത്തി ഉപയോഗിച്ച്
കുത്തിക്കൊല്ലുകയായിരുന്നു. അസ്ത്ര ബസ് കണ്ടക്ടർ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ച അനീഷ്. മാസ്ക് ധരിച്ചെത്തിയലിനാൽ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മെഡിക്കൽ കോളേജിൽ നിന്ന് ഷട്ടിൽ സർവീസ് നടത്തുന്ന ബസാണ് അസ്ത്ര. എന്താണ് കൊലപാതകത്തിന്റെ കാരണമെന്നും വ്യക്തത വന്നിട്ടില്ല.