അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്നുപേർ മരിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് മരിച്ചത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ ആള്.
അല്‍റീം ഐലന്‍ഡിലെ ഒരു കെട്ടിടത്തില്‍ നിന്നുണ്ടായ വിഷ വാതകം ശ്വസിച്ചാണ് മൂവരും മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൃതദേഹം അബ്ദുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.