സെബി ചെയര്‍മാനും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിവാക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരെ ആഗസ്റ്റ് 22 ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം. യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് സെബി ചെയര്മാന് സ്ഥാനത്തു നിന്ന് മാധബി ബച്ചിനെ മാറ്റണമെന്നും കോണ്‍ഗ്രസ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
”രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതികളിലൊണ് ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകള്‍, അദാനിയും സെബിയുമായി ബന്ധപ്പെട്ട അഴിമതിയും ഞങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ജയറാം രമേശ്.
സെബി മേധാവി മാധബി പുരി ബുച്ചിന് അദാനിഗ്രൂപ്പിന് പങ്കാളിത്തമുള്ള വിദേശകമ്പനികളില്‍ രഹസ്യനിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടാണ് രാജ്യ വ്യാപകമായ പ്രക്ഷോഭം നടത്തുന്നത്.