സത്ന: മധ്യപ്രദേശിലെ സത്ന ജില്ലയിൽ അൻപതോ പശുക്കളെ ഒരു സംഘം ആളുകൾ പുഴയിലേക്ക് വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. നാഗോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ 15 മുതൽ 20 വരെ പശുക്കൾ ചത്തിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.
“ചൊവ്വാഴ്ച വൈകുന്നേരം ബാംഹോറിനടുത്തുള്ള റെയിൽവേ പാലത്തിന് താഴെയുള്ള സത്ന നദിയിലേക്ക് പശുക്കളെ ചിലർ എറിയുന്ന വീഡിയോ പുറത്തുവന്നത്. ബീറ്റാ ബാഗ്രി, രവി ബാഗ്രി, രാംപാൽ ചൗധരി, രാജ്ലു ചൗധരി എന്നിങ്ങനെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നത് തടയുന്ന നിയമത്തിൻ്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും ഭാരതീയ ന്യായ പ്രകാരവും ഇർക്കെതിരെ കേസെടുത്തിട്ടുള്ളത്. കൂടുതൽ അന്വേഷണവും പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
#BreakingNews
एमपी के सतना में दर्जनों गायों के साथ क्रूरता, ग्रामीणों ने घेरकर तेज़ धारा में बहाया। इनके ख़िलाफ़ केस दर्ज कर गिरफ़्तारी कब होगी ???@MPPoliceDeptt @CMMadhyaPradesh @Lakhan_BJP @PetaIndia @Dept_of_AHD #MPNews #Satna #PetaIndia #Cow pic.twitter.com/eAnFzlmRzX— AJEET JHA (@ajeetkumarjhaa) August 27, 2024