കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ലൈംഗീകാരോപണങ്ങളില്‍ ആദ്യപ്രതികരണവുമായി മുതിർന്ന നടിയും ശാരദയും കമ്മിഷൻ അംഗവുമായിരുന്ന ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നു. തന്റെ കാലത്തും ഉണ്ടായിരുന്നു. എന്നാൽ ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും മറ്റുള്ളവർ എന്തു കരുതുമെന്ന ഭയവും കാരണം ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുള്ളവരാണ്.
പക്ഷെ റിപ്പോർട്ടിനെ പിൻതുടർന്ന് പുറത്തുവരുന്ന എല്ലാ വെളിപ്പെടുത്തലുകളും സത്യമാകണമെന്നില്ല. ചിലത് ഷോ ആണെന്നും ശാരദ പറഞ്ഞു. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടതു വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.