ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് പിഴയിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. അവർത്തിച്ച് ജാമ്യാപേക്ഷ നൽകിയെന്ന കാരണത്തിലായിരുന്നു പൾസർ സുനിക്ക് ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചിരുന്നത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൾസർ സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
അവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25,000 രൂപ ആയിരുന്നു ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ജാമ്യാപേക്ഷ അടുത്തമാസം പരിഗണിക്കാമെന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്.
സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് സുപ്രിം കോടതി ഈ മാസം 27-ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് അറിയിച്ചത്. പൾസർ സുനിക്കുവേണ്ടി അഭിഭാഷകരായ കെ. പരമേശ്വർ, ശ്രീറാം പറക്കാട് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.