ന്യൂഡൽഹി: ഹരിയാന, ജമ്മു-കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും മുന്നേറ്റം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ഹരിയാനയിൽ കോൺഗ്രസ് തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് മുന്നേറുന്നത്. ജമ്മു കശ്മീരിലും കോൺഗ്രസിനായിരുന്നു തുടക്കത്തിൽ ലീഡ്.
ജൂലാനയിൽ ഗുസ്തിതാരം വിനേഷ് ഫോഗട്ട് മുന്നിലാണ്. ഹരിയാനയിൽ കോൺഗ്രസ് കേവലഭൂരിപക്ഷം മറികടന്നു. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ കോൺഗ്രസ് 55, ബിജെപി 28,ഐഎൻഎൽഡി 2, ജെജെപി 5 എന്നീ നിലകളിലാണ്. ജമ്മു-കശ്മീരിൽ കോൺഗ്രസ്*എൻസി 54, ബിജെപി 23, പിഡിപി 3, മറ്റുള്ളവർ 10 എന്നീ നിലയിലാണ്.
രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുമാണ് എണ്ണുന്നത്. പ്രത്യേക സംസ്ഥാന പദവി പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കാശ്മീരിലേത്.