പാറ്റ്ന: വിജയദശമി ആഘോഷത്തിനിടെ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ. ശനിയാഴ്ച ബിഹാറിലെ സീതാമർഹി ജില്ലയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. ബിജെപി എംഎൽഎ മിഥിലേഷ് കുമാറാണ് സ്കൂൾ, കോളേജ് വിദ്യാർഥിനികൾക്ക് വാൾ വിജയ ദശമി ദിനത്തിൽ സമ്മാനമായി നൽകിയത്.
ഏതെങ്കിലും ദുഷ്ടൻ നമ്മുടെ സഹോദരിമാർക്കെതിരെ വന്നാൽ, അവരെ തൊടാൻ തുനിഞ്ഞാൽ, ഈ വാളുകൊണ്ട് അവൻറെ കൈ വെട്ടുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ മിഥിലേഷ്പറഞ്ഞു.
ദുഷ്ട ശക്തികൾക്കെതിരെ പ്രതികരിക്കാൻ നമ്മുടെ സഹോദരിമാർ തയാറാകണം. അവരുടെ കരങ്ങൾ അറക്കാൻ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം. ആവശ്യമെങ്കിൽ ഞാനും നിങ്ങളും ഇത് ചെയ്യണം. നമ്മുടെ സഹോദരിമാർക്കെതിരെ ദുരുദ്ദേശവുമായി വരുന്നവരെ നശിപ്പിക്കണമെന്നും എംഎൽഎ പറഞ്ഞു.