ഹാഥ്റസ്: ഉത്തർപ്രദേശിൽ വിദ്യാഭ്യാസത്തിന്റെ പേരിൽ കൊടും ക്രൂരത. സ്കൂളിന് അഭിവൃത്തിയുണ്ടാകാൻ വേണ്ടി അതേ സ്കൂളിലെ തന്നെ രണ്ടാം ക്ലാസിൽ പഠിക്കുന്ന കൃതാർത്ഥ് (11) എന്ന വിദ്യാർഥിയേയാണ് സ്കൂൾ ഡയറക്ടറും അധ്യാപകരും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 22നായിരുന്നു സംഭവം. താന്ത്രിക ആചാരങ്ങളിൽ വിശ്വസിക്കുന്നതായി പറയപ്പെടുന്ന ഡിഎൽ പബ്ലിക് സ്കൂൾ ഉടമ ജശോധൻ സിംഗ്, സ്കൂളിൻ്റെയും കുടുംബത്തിൻ്റെയും അഭിവൃദ്ധിക്കായി ഒരു കുട്ടിയെ ബലിയർപ്പിക്കാൻ സ്കൂൾ ഡയറക്ടറായ മകൻ ദിനേഷ് ബാഗേലിനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രിൻസിപ്പൽ ലക്ഷ്മൺ സിംഗ്, രണ്ട് അധ്യാപകരായ രാംപ്രകാശ് സോളങ്കി, വീർപാൽ സിംഗ് എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകണമെന്നാണ് ഇയാൾ മറ്റുള്ളവരെ അറിയിച്ചത്. ഇതിനായി സ്കൂൾ ഹോസ്റ്റലിൽനിന്ന് കുട്ടിയെ പുറത്തെത്തിച്ചു. കുട്ടി ഭയന്ന് നിലവിളിച്ചതോടെ പ്രതികൾ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകന് സുഖമില്ലെന്നും എത്രയും പെട്ടെന്ന് സ്കൂളിലെത്തണമെന്നും പ്രതികൾ വിദ്യാർഥിയുടെ പിതാവിനെ വിളിച്ചറിയിച്ചു. പിതാവ് സ്കൂളിലേക്ക് പോകുംവഴി കുട്ടിയുടെ നില ഗുരുതരമായെന്നും സദാബാദിലെ ആശുപത്രിയിലേക്ക് പോകുകയാണെന്നും വീണ്ടും വിളിച്ചു പറഞ്ഞു. ഡയറക്ടറുടെ കാറിനെ പിതാവ് പിന്തുടർന്നെങ്കിലും കാർ നിർത്താൻ തയാറായില്ല. തുടർന്ന് സദാബാദിൽവച്ച് കാറിനെ പിന്തുടർന്ന് പിടിക്കുകയും തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു,
സെപ്റ്റംബർ 9ന് മറ്റൊരു കുട്ടിയെ ബലി നൽകാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് ആഴ്ചകൾക്കുശേഷം രണ്ടാംക്ലാസുകാരനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ അഞ്ച് പേർക്കെതിരെ ഭാരതീയ ന്യായ സൻഹിത 2023-ലെ 103 (1) വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞു. പോലീസ് ചോദ്യം ചെയ്യലിൽ സ്കൂളിൻ്റെയും ഉടമയുടെ കുടുംബത്തിൻ്റെയും അഭിവൃദ്ധിക്കുവേണ്ടിയുള്ള ‘ത്യാഗത്തിന്’ വേണ്ടിയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി ഹത്രാസ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) അശോക് കുമാർ സിംഗ് പറഞ്ഞു.
VIDEO | A class 2 student at a private school died under mysterious circumstances in Hathras. The body of the student was recovered from school director Dinesh Baghel's car, the police said. The family of the child has alleged that he was killed as part of 'black magic' rituals.… pic.twitter.com/MqbnbgIoiw
— Press Trust of India (@PTI_News) September 27, 2024