കാന്‍പുര്‍: ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം തടസം മഴ കാരണം നിർത്തിവച്ചു. കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം സെഷന് ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെയെത്തിയ മഴ കാരണം കളി നിർത്തിവെക്കുകയായിരുന്നു. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശിപ്പോൾ. 40 റണ്‍സുമായി മോമിനുള്‍ ഹഖും ആറു റണ്‍സുമായി മുഷ്ഫിഖുര്‍ റഹീമുമാണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഓപ്പണര്‍മാരായ സാക്കിര്‍ ഹസന് (0), ഷദ്മാന്‍ ഇസ്ലാം (24), എന്നിവരെ ആകാശ് ദീപ് പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന് ഷാന്റോ (31) യെ ആർ അശ്വിന് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
നേരത്തേ ടോസ് നേടിയ ഇന്ത്യ കാലാവസ്ഥ മുതലെടുത്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിൽ ചെന്നൈ ടെസ്റ്റിലെ ടീമില്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരം ആരംഭിക്കാന്‍ വൈകിയിരുന്നു. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.