മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾ വരുന്നതായി അതികൃതർ. തങ്ങൾ എംബസിയുടെ പേരിൽ ഡോക്യുമെൻസുമായി ബന്ധപ്പെട്ട് ഫോൺ കോളുകൾ വഴി അറിയിക്കാറില്ലെന്നും ഇത്തരം കോളുകൾ വന്നാൽ ശ്രദ്ധിക്കണമെന്നും അതികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിക്കുകയും ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിപ്പെടുത്തുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടൻ തുക അടയ്ക്കണമെന്നുമാണ് ഫോണിലൂടെ ആവശ്യപ്പെടുന്നത്.
+180071234 എന്ന നമ്പറിൽ നിന്നാണ് പലർക്കും കോളുകൾ വന്നിട്ടുള്ളതെന്നും, വ്യക്തിപരമായ വിവരങ്ങളോ പെയ്മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ തങ്ങൾ ആവശ്യപ്പെടുകയില്ലെന്നും എംബസി അധികൃതർ വ്യക്തമാക്കി. നേരത്തെയും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുണ്ട്. അതിനാൽ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി