കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയ്ക്കിടെ അവതാരകയോട് ക്ഷോഭിച്ച നടന് ധർമജൻ ബോൾഗാട്ടി ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
‘‘മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച നടപടി അംഗീകരിക്കാനാവില്ല. നീതി നിഷേധിക്കപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളിൽ പ്രതിപക്ഷവും മാധ്യമങ്ങളുെമാക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. അതിനു വേണ്ടിയാണ് എല്ലാവരും ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അവരെ അപമാനിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുകയാണ് വേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.