ചെന്നൈ: കത്തുന്ന ഉച്ച സൂര്യനെ പോലും വകവയ്ക്കാതെ നടൻ വിജയ്യുടെ രാഷ്ട്രീയപ്പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് ലക്ഷങ്ങൾ. . അരലക്ഷം പേർക്കുള്ള കസേരകൾ ഒരുക്കിയിരുന്നെങ്കിലും എത്തിയവരുടെയെണ്ണം ലക്ഷങ്ങൾ കടന്നു. കുറഞ്ഞത് മൂന്നുലക്ഷത്തിലേറെപ്പേർ സമ്മേളനത്തിന് എത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റി പ്പോർട്ട് ചെയ്യുന്നു.
എന്നാൽ കനത്ത ചൂടും പ്രതികൂല കാലാവസ്ഥയും സമ്മേളനത്തിനെത്തിയവർക്ക്വെല്ലുവിളിയായി. കത്തുന്ന സൂര്യനിൽനിന്ന് രക്ഷ നേടാനായി സമ്മേളനത്തിനെത്തിയവരിൽ പലരും തലയിൽ കസേരയെടുത്തുവെച്ചാണ് നിന്നത്. നിർജലീകരണത്തെത്തടുർന്ന് 90-ഓളം പേർ കുഴഞ്ഞുവീണതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
സമ്മേളന സ്ഥലത്ത് കൂടുതൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. കനത്ത ചൂടിനെത്തുടർന്ന് നിർജലീകരണമടക്കം ആരോഗ്യപ്രശ്നങ്ങളുണ്ടായവർക്ക് മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആവശ്യമായവരെ ആശുപത്രികളിലേക്ക് മാറ്റി.
വാഹനങ്ങളുടെ നീണ്ടനിര മൂലം പലയിടത്തും ഗതാഗതസ്തംഭനവുമുണ്ടായി. കിലോമീറ്ററുകൾ ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. 6,000 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി ഒരുക്കിയത്. വടക്കൻ മേഖലാ ഐജി അശ്ര ഗാർഗിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. 86 ഏക്കറിലെ സമ്മേളന നഗരിക്ക് സമീപം, 270 ഏക്കറിലാണ് വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കിയത്. സമ്മേളനത്തിനു പങ്കെടുക്കാനെത്തിയവരിൽ മൂന്നുപേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
#WATCH | Tamil Nadu: A large gathering witnessed at the first conference of Actor Vijay's party Tamilaga Vettri Kazhagam in the Vikravandi area of Viluppuram district. pic.twitter.com/m80Kjx7T3D
— ANI (@ANI) October 27, 2024