കോഴിക്കോട്: പി. ജയരാജന്റെ “കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് പുസ്തകം പ്രകാശനം ചെയ്ത പുസ്തകമാണ് പിഡിപി പ്രവർത്തകർ കത്തിച്ചത്. പുസ്തകം പ്രകാശനം ചെയ്ത വേദിക്ക് അടുത്ത് വച്ചായിരുന്നു പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അബ്ദുൾ നാസര്‍ മഅദനിയെയും പിഡിപിയെയും മോശമായ രീതിയില്‍ പരാമര്‍ശിച്ചുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് പുസ്തകം കത്തിച്ചത്.
അന്യായമായ സംഘം ചേരല്‍, വഴി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് പിന്നീട് ഇവരെ വിട്ടയച്ചു.