തൃശൂർ: ദേശീയപാത 66-ൽ തൃപ്രയാർ വി.ബി. മാളിന് സമീപം കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്.
വലപ്പാട് കോതകുളം ബീച്ച് കാരേപറമ്പിൽ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖ വളവ് അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഇവരോടൊപ്പം യാത്ര ചെയ്ത പവലപ്പാട് കോതകുളം വലിയകത്ത് നിഹാൽ (19) നെ പരുക്കുകളോടെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയിരുന്നു അപകടം. ആശിർവാദും ഹാഷിമും സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.