പാലക്കാട്: നിർഭയ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടികളെ കണ്ടെത്തി. ഇതിൽ 17 വയസുകാരിയെ കണ്ടെത്തിയത് സുഹൃത്തിനൊപ്പം മണ്ണാർക്കാട്ട് നിന്നുമാണ്.
കാണതായവരിൽ രണ്ടാമത്തെയാൾ സ്വന്തം വീട്ടിലേക്കായിരുന്നു നിർഭയയിൽ നിന്നും പോയത്. വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് ഈ കുട്ടി പോലീസിനോട് പറഞ്ഞത്. മൂന്നാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത് തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്നുമാണ്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് പാലക്കാട്ടെ സഖി കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായത്. 17 വയസുകാരായ രണ്ടുപേരും 14 വയസുകാരിയുമാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുറികളിൽ നിന്നും പുറത്ത് ചാടിയത്. ഇവരിൽ ഒരാൾ പോക്സോ കേസ് അതിജീവിതയാണ്.