തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ, എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച പി.വി. അൻവർ എംഎൽഎ കൂടിക്കാഴ്ചയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കെജി സെൻററിന് സമീപമുള്ള വസതിയിലെത്തി.
മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച പരാതിയുടെ പകർപ്പുമായാണ് എംഎൽഎ എംവി ഗോവിന്ദനെ കാണാനെത്തിയത് എം.ആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരേ താൻ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരാതിയായി നൽകുകയെന്നതാണ് അൻവറിന്റെ ഉദ്ദേശം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പാണ് ഗോവിന്ദന് കൈമാറുക
താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി സംഘടനാപരമായി പരിശോധിക്കണമെന്നാണ് അൻവറിൻറെ ആവശ്യം. മാത്രമല്ല കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അൻവർ ഒത്തുതീർപ്പിന് വഴങ്ങിയിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇനി വേണ്ട നടപടികൾ അദ്ദേഹം കൈക്കൊള്ളുമെന്നും ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം മാധ്യമങ്ങളെ അറിയിച്ചിരുന്നു.