ന്യൂഡൽഹി: പാരീസിൽ നടന്ന ഒളിംപിക്സിലെ ശ്രദ്ധേയമായ പ്രകടനത്തിനും ഇന്ത്യയിൽ നിന്ന് ഫൈനലിലേക്ക് പോകുന്ന ആദ്യ വനിതാ ഗ്രാപ്ലർ ആയതിനും ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ അത്ലറ്റുകൾക്കും പാരീസ് ഒളിംപിക്സിലെ ജേതാക്കൾക്കുമായി തലസ്ഥാന നഗരത്തിലെ 7, ലോക് കല്യാൺ മാർഗിലുള്ള വസതിയിൽ സംഘടിപ്പിച്ച മീറ്റിങ്ങിലും സ്വീകരണത്തിലും സംസാരിക്കുകയായിരുന്നു.
പാരീസ് ഒളിംപിക്സിൽ നിന്നുള്ള ഇന്ത്യൻ സംഘവുമായി സംവദിക്കവേ, പ്രധാനമന്ത്രി മോദി വിനേഷിൻ്റെ നേട്ടം ചൂണ്ടിക്കാട്ടി, ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി വിനേഷ് മാറി, ഇത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. മത്സരത്തിൻ്റെ രാവിലെ അനുവദനീയമായ ഭാരത്തേക്കാൾ 100 ഗ്രാം അധികം കണ്ടെത്തിയതോടെ അവളുടെ ചരിത്ര നേട്ടത്തിന് കനത്ത തിരിച്ചടിയായി. വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായി സോഷ്യൽ മീഡിയയിൽ അറിയിച്ചത് നിരാശകരമായ സംഭവത്തിന് പിന്നാലെയാണെന്നും മോദി പറഞ്ഞു.