ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിമാരായി നിത്യ മേനോന്, മാനസി പരേഖ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തിരുചിത്രാമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിത്യാ മേനോന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രം മലയാളത്തിന്റെ ആട്ടം. കൂടാതെ മികച്ച തിരക്കഥ. മികച്ച ചിത്ര സംയോജനം എന്നിങ്ങനെ മൂന്ന്് അവാര്‍ഡുകള്‍ ആട്ടം സ്വന്തമാക്കി. മികച്ച മലയാള സിനിമ സൗദി വെള്ളക്ക, മികച്ച ബാലതാരമായി മാളികപ്പുറം സിനിമയിലൂടെ ശ്രീപഥ് തിരഞ്ഞെടുക്കപ്പെട്ടു. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. സൗദി വെള്ളക്കയിലൂടെ ബോംബെ ജയശ്രീ മികച്ച ഗായികയായി.
2022ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുണ്ടായിരുന്നത്
പുരസ്കാരങ്ങള്‍ ഇങ്ങനെ:
നടന് – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടിമാര്‍ – നിത്യാ മേനോന് , മാനസി പരേഖ്
സംവിധായകന് – സൂരജ് ആര് ബര്‍ജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകന് -പ്രമോദ് കുമാര്‍ – ഫോജ
മികച്ച ചിത്രം – ആട്ടം
തിരക്കഥ – ആനന്ദ് ഏകര്‍ഷി (ആട്ടം)
തെലുങ്ക് ചിത്രം – കാര്‍ത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്വന്
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുല്‍മോഹര്‍
സംഘട്ടനസംവിധാനം – അന്‍ബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദര്‍ ഖാന് (ഫൗജ)
സംഗീതസംവിധായകന് – പ്രീതം (ബ്ര്ഹാമാസ്ത്ര)
ബി.ജി.എം -എ.ആര്. റഹ്മാന് (പൊന്നിയിന്‍ സെല്വന് 1)
കോസ്റ്റ്യൂം- നിഖില്‍ ജോഷി
പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈന്‍ – ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്വന് 1)
ക്യാമറ – രവി വര്മന് (പൊന്നിയിന്‍ സെല്വന്-1)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകന് – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടന്‍- പവന് രാജ് മല്‍ഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം -നടന് – മനോജ് ബാജ്പേയി (ഗുല്‍മോഹര്‍), കാഥികന് – സംഗീത സംവിധായകന് സഞ്ജയ് സലില്‍ ചൗധരി
തെലുങ്ക് ചിത്രം- കാര്‍ത്തികേയ 2
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്വന്
മലയാള ചിത്രം- സൗദി വെള്ളക്ക
കന്നഡ ചിത്രം- കെ.ജി.എഫ് 2
ഹിന്ദി ചിത്രം- ഗുല്‍മോഹര്‍