മുംബൈ: ഹെല്‍ത്ത് കെയര്‍, ഐടി ഓഹരികളിലെ മുന്നേറ്റം നിഫ്റ്റിയിലും പ്രതിഭലിച്ചു. നിഫ്റ്റി ഇതാദ്യമായി 25,100 നിലവാരത്തിലെത്തി. സെന്‍സെക്സാകട്ടെ 265 പോയിന്റ് ഉയര്‍ന്ന് 81,977 നിലവാരത്തിലാണ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തമാസം പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണി നേട്ടമാക്കിയത്.
ഉച്ചയ്ക്ക് സെൻസെക്സ് 233 പോയിൻ്റ് അഥവാ 0.28 ശതമാനം ഉയർന്ന് 81,943ലും നിഫ്റ്റി 84 പോയിൻ്റ് അഥവാ 0.34 ശതമാനം ഉയർന്ന് 25,102ലുമെത്തി. എന്നാൽ ലാർജ്ക്യാപ് ഓഹരികളെ അപേക്ഷിച്ച് മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിൽ തളർച്ചയാണു ഇന്നു കണ്ടത്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 42 പോയിൻ്റ് അഥവാ 0.07 ശതമാനം ഉയർന്ന് 59,263ലും നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 56 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 19,389ലും എത്തി.
ചില മേഖലകളിലെ ഓഹരികളില്‍ മൂല്യം അമിതമാണെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് മുന്നേറ്റം. നടപ്പ് കലണ്ടര്‍ വര്‍ഷത്തെ നിഫ്റ്റിയുടെ മുന്നേറ്റത്തെ ഇരു സൂചികകളും അനായാസം മറകടന്നു. എല്‍ടി മൈന്‍ഡ്ട്രീ, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ എന്നീ ഓഹരികളുടെ പിന്തുണയില്‍ ഐടി സൂചിക രണ്ട് ശതമാനം ഉയര്‍ന്നു. ഹെല്‍ത്ത് കെയര്‍ സൂചികയിലെ നേട്ടം ഒരു ശതമാനമാണ്. നിഫ്റ്റി ഫാര്‍മ, എനര്‍ജി സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, നിഫ്റ്റി എഫ്എംസിജി, റിയാല്‍റ്റി സൂചികകള്‍ കൂടുതല്‍ നഷ്ടം നേരിട്ടു. വരുണ്‍ ബീവറേജസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍. ചാഞ്ചാട്ട സൂചികയായ ഇന്ത്യ വിഐഎക്സ് ഒരു ശതമാനം ഉയര്‍ന്ന് 14 നിലവാരത്തിനടുത്തെത്തി.
SAS ഓൺലൈനിൻ്റെ സ്ഥാപകനും സിഇഒയുമായ ശ്രേയ് ജെയിന്റെ അഭിപ്രായത്തിൽ, “ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നത്തെ ട്രേഡിംഗ് സെഷൻ നിശബ്ദമായ ടോണോടെയാണ് ആരംഭിച്ചത്, നേരിയ പോസിറ്റീവിലേക്ക് ഫ്ലാറ്റ് ആരംഭിച്ചു. നിഫ്റ്റി സൂചിക 24,950 നും 25,100 നും ഇടയിൽ പരിധിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിൽ, വിപണി ഒരു ഏകീകരണ ഘട്ടത്തിലാണെന്ന് തോന്നുന്നു, കുറഞ്ഞ ചാഞ്ചാട്ടം സ്വഭാവമാണ്, ഈ പ്രവണത സമീപകാലത്ത് തുടരാൻ സാധ്യതയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.