കൊച്ചി: തങ്ങളുടെ പ്രിയപ്പെട്ട മെഗാസ്റ്റാറിന് ആശംസകളുമായി തടിച്ചുകൂടിയ ആരാധകർക്കുമുന്നിൽ വീഡിയോ കോളിലൂടെ കൂൾ ലുക്കിൽ മമ്മൂട്ടിയെത്തി. കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിക്കു മുമ്പിലെത്തിയ ആരാധകരുമായി കൃത്യം 12 മണിക്കു തന്നെ ചെന്നൈയിൽ നിന്ന് വീഡിയോ കോളിലൂടെ തന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു. ആരാധകരുടെ ആവേശത്തിനിടയ്ക്ക് അദ്ദേഹം പറഞ്ഞതെന്താണെന്ന് മനസിലായില്ലെങ്കിലും അദ്ദേഹത്തിന് പിറന്നാൽ ആശംസ അറിയിക്കാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ പിരിഞ്ഞത്.
ശനിയാഴ്ച പിറന്നാളാഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ചലച്ചിത്രലോകവും ആരാധകരും ഒരുപോലെ ആശംസകളുമായെത്തി. ഇത്തവണ മകനും നടനുമായ ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടി. ദുൽഖറിനും കൊച്ചുമകൾ മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
മമ്മൂട്ടിയുടെ കവിളിൽ ചുംബിക്കുന്ന ചിത്രമിട്ടായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആശംസ. നടി മഞ്ജു വാര്യരും മമ്മൂട്ടിയുടെ കൂടെയുള്ള ചിത്രം പങ്കുവച്ച് ആശംസയുമായെത്തിയിരുന്നു.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയശേഷമാണ് മമ്മൂട്ടി ചെന്നൈയിലേക്കുപോയത്. ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അദ്ദേഹത്തിന്റെ പിറന്നാൾ ദിവസത്തിൽ തന്നെ പുറത്തിറങ്ങിയിരുന്നു. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം.
As expected folks have gathered mass near @mammukka house ❤️#HappyBirthdayMammukka #Mammootty pic.twitter.com/4vclnFsWr7
— Mammootty Fans Club (@MammoottyFC369) September 6, 2024