കൊൽക്കത്ത: കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടിയുടെ മാതാപിതാക്കൾ കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പെൺകുട്ടിയുടെ ശരീരത്തിനുള്ളിൽ നിന്ന് 150 ഗ്രാം ബീജം കണ്ടെത്തിയെന്നാണ് മാതാപിതാക്കൾ ഹൈക്കോടതിയെ അറിയിച്ചത്. ഇതുമാത്രമല്ല, പല റിപ്പോർട്ടുകളും അനുസരിച്ച്, പോസ്റ്റ്മോർട്ടം വിശദാംശങ്ങൾ വായിച്ച ഡോക്ടർമാർ ഇത്രയും ദ്രാവകത്തിൻ്റെ സാന്നിധ്യം കൂട്ടബലാത്സംഗത്തിൻ്റെ ലക്ഷണമാണെന്ന് പറഞ്ഞു.
കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്നും ലൈംഗികാതിക്രമത്തിന് തെളിവ് നൽകിയിട്ടുണ്ടെന്നും മാതാപിതാക്കൾ തങ്ങളുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ക്രൂരവുമായ ആക്രമണത്തിലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ശരീരത്തിന്റെ പലഭാഗത്തും കടിച്ച പാടുകളുണ്ട്. ഇരയുടെ തലയിൽ അടിയേറ്റതിന്റെ ലക്ഷണങ്ങളുണ്ട് . ഇരു ചെവികളിലും മുറിവുകളുണ്ട്, ചുണ്ടുകൾ കടിച്ചുപൊട്ടിച്ച നിലയിലാണ്, ആക്രമണസമയത്ത് അവളെ നിശബ്ദയാക്കാനായി കഴുത്ത് ഞെരിക്കുകയോ ചെയ്തിരിക്കാമെന്നും ഹർജിയിൽ പറയുന്നു.