ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്. പരുക്കേറ്റ ഇരുവരെയും പോലീസ് തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയിൽ നിന്നും എസി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക 2 മണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസുകാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി.