കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ ആശുപത്രി ബലാത്സംഗ കേസിൽ മെഡിക്കൽ കോളെജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും മറ്റ് 3 പേരെയും സിബിഐ അറസ്റ്റ് ചെയ്തത് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ. സന്ദീപ് ഘോഷിനെയും മറ്റ് മൂന്നു പേരെയും സിബിഐ അഴിമതി വിരുദ്ധ ബ്രാഞ്ച് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
സിബിഐയുടെ അന്വേഷണത്തിൽ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഘോഷിനെ അറസ്റ്റ് ചെയ്ത സിബിഐ സംഘം അറിയിച്ചു. ഇതിനിടെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് മൂന്നാഴ്ച സമയം അനുവദിച്ചു, സെപ്റ്റംബർ 17 ന് കേസ് സമർപ്പിക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
അറസ്റ്റിന് മുമ്പ്, ആഗസ്റ്റ് 9 ന് ആർജി കാർ ഹോസ്പിറ്റൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയ്നിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സിബിഐയുടെ സാൾട്ട് ലേക്ക് ഓഫീസിൽ 15 ദിവസത്തോളം ഘോഷിനെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ടെൻഡർ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയനായിരുന്നു.
കൂടാതെ കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങളിലും ഘോഷിൻ്റെ പങ്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നുണ്ട്. നേരത്തെ, കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ സ്വമേധയാ കേസെടുത്ത ഇന്ത്യൻ സുപ്രീം കോടതി കുറ്റകൃത്യം ‘ആത്മഹത്യ’ ആയി മാറ്റിയതിന് ഘോഷിനെ റാപ്പ് ചെയ്തിരുന്നു.
ഘോഷിനെ കൂടാതെ ആശുപത്രിയിലെ കച്ചവടക്കാരായ സുമൻ ഹസാര, ബിപ്ലവ് സിംഹ, ഘോഷിന് അധിക സുരക്ഷയുണ്ടായിരുന്ന അഫ്സർ അലി എന്നിവരും ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായിരുന്നു.