ഏതാനും ദിവസങ്ങളായുള്ള കുതിപ്പിന്റെ ചുവട് പിടിച്ച് സ്വർണവിലയിൽ വൻ വർദ്ധനവ്. വ്യാഴാഴ്ച സംസ്ഥാനത്ത് സ്വര്‍ണ വില പവന് 57,280 രൂപയായി. ഇന്നുമാത്രം 160 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 20 രൂപ വര്‍ധിച്ച് 7,160 രൂപയായി. ഒരാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 1080 രൂപയാണ്.
ഇപ്പോഴുള്ള കുതിപ്പ് പ്രകാരം ഒരു പവന് സ്വർണം വാങ്ങണമെങ്കിൽ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലി പ്രകാരം 62,250 രൂപയോളം മുടക്കേണ്ടിവരും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പണനയം കൂടുതല്‍ ലഘൂകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 2,674.96 ഡോളര്‍ നിലവാരത്തിലെത്തുകയും ചെയ്തു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സ്വര്‍ണം പുതിയ ഉയരംകുറിച്ചു. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,861 രൂപയായി. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നതും പ്രതിരോധ ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചു.