ജയ്പുര്‍: ആഗ്രയെയും ഉദയ്പൂരിനെയും ബന്ധിപ്പിക്കുന്ന പുതുതായി ഉദ്ഘാടനം ചെയ്ത സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയ്ൻ ആരാണ് ഓടിക്കുന്നത് എന്നതിനെച്ചൊല്ലി ലോക്കോ പൈലറ്റുമാർ തമ്മിൽ തർക്കം. പശ്ചിമ- മധ്യ റെയിൽവേയും വടക്കുപടിഞ്ഞാറൻ റെയിൽവേയും വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ അതാത് ജീവനക്കാരോട് ഉത്തരവിട്ടതായി റിപ്പോർട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗ്ര-ഉദയ്പുര്‍ വന്ദേഭാരത് എക്സ്പ്രസ് ആര് ഓടിക്കുമെന്ന് സംബന്ധിച്ച അവകാശത്തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി.
വൈറൽ വീഡിയോയിൽ, ഒരു ചെറിയ ജനലിലൂടെ ട്രെയ്നിൻ്റെ ക്യാബിനിലേക്ക് നുഴഞ്ഞുകയറാൻ മൂന്ന് പുരുഷന്മാരെ സഹായിക്കുന്ന ഒരു കൂട്ടം പുരുഷൻമാരെ കാണാം. ആളുകൾ അകത്ത് കയറുകയും അകത്ത് നിന്ന് വാതിൽ തുറക്കുകയും ലോക്കോ പൈലറ്റിനെയും സഹായിയെയും ക്യാബിനിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. പുറത്തേക്ക് തള്ളിയ വ്യക്തിയെ പിന്നീട് ശാരീരികമായി ആക്രമിച്ചു. പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സെപ്റ്റംബർ 7 ന് പ്രചരിച്ച വീഡിയോ ഇതുവരെ 802,000-ലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധിപേർ റെയിൽവേ മന്ത്രാലയത്തെ വിമർശിച്ചിട്ടുമുണ്ട്.
ആഗ്ര റെയില്‍വേ ഡിവിഷനിലേയും കോട്ട ഡിവിഷനിലേയും ജീവനക്കാരാണ് തമ്മിലടിച്ചത്. വന്ദേഭാരത് ഓടിക്കാന്‍ നിയോഗിക്കപ്പെട്ട ലോക്കോ പൈലറ്റിനും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും സംഭവത്തില്‍ പരുക്കേറ്റു. ആഗ്രയില്‍നിന്നുള്ള ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാണ് വന്ദേഭാരത് നിയന്ത്രിച്ചിരുന്നത്. ട്രെയ്ന്‍ ഗംഗാപുര്‍ ജങ്ഷന് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടത്തെ ജീവനക്കാര്‍ ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ട്രെയ്ന്‍ തങ്ങള്‍ ഓടിക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇരുവരും വിസമ്മതിക്കുകയും ക്യാബിന് അകത്ത് നിന്ന് പൂട്ടുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ പ്രകോപിതരായ ഗംഗാപുര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. തുടര്‍ന്ന് കാബിനിന്റെ ചില്ലും വാതിലിന്റെ ലോക്കും തകര്‍ത്ത് ഇവര്‍ അകത്തുകടന്നു. ഇതിന് ശേഷമാണ് രണ്ട് ലോക്കോ പൈലറ്റുമാരെയും പുറത്തേക്കിട്ട് മര്‍ദ്ദിച്ചത്.
ये मारामारी ट्रेन में बैठने के लिए पैसेंजर की नहीं है। ये लोको पायलट हैं, जो वंदेभारत एक्सप्रेस ट्रेन चलाने के लिए आपस में युद्ध कर रहे हैं।
आगरा से उदयपुर के बीच ट्रेन अभी शुरू हुई है। पश्चिम–मध्य रेलवे, उत्तर–पश्चिम, उत्तर रेलवे ने अपने अपने स्टाफ को ट्रेन चलाने का आदेश दे रखा… pic.twitter.com/oAgYdxNHa7
— Sachin Gupta (@SachinGuptaUP) September 7, 2024