തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻമാർക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെയും അവർക്കെതിരെ നൽകിയ പരാതിയുടേയും പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പി.വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും.
ഇന്ന് രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസായിരിക്കും പി.വി. അൻവറിൻറെ മൊഴിയെടുക്കുക. ഡിഐജി മൊഴിയെടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അൻവർ പറഞ്ഞിരുന്നു. തന്റെ വെളിപ്പെടുത്തലിന്റെ പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.
എസ്പി സുജിത് ദാസ്, എഡിജിപി എംആർ അജിത് കുമാർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എംഎൽഎ നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ സുജിത് ദാസിനേതിരായ വെളിപ്പെടുത്തൽ ശരിയാണെന്നു കണ്ടത്തിയതിനെ തുടർന്ന് സർവീസിൽ നിന്ന് നീക്കിയിരുന്നു. നിലവിൽ സസ്പൻഷനിലാണ് എസ്പി ഇപ്പോൾ.