തിരുവനന്തപുരം: എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറു മാറുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായുള്ള ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോന് എംഎൽഎ. തനിക്ക്ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ഇത്തരത്തിലൊരു കാര്യവും ആന്റണി രാജുവുമായിട്ടോ തോമസ് കെ തോമസുമായിട്ടോ ഇങ്ങനെയൊരു വിഷയം സംസാരിച്ചിട്ടില്ലെന്നും എംഎൽഎ.
ഇങ്ങനെയൊരാരോപണമുണ്ടായ പശ്ചാത്തലത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് അങ്ങനെ ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ലയ ഞങ്ങളെല്ലാം സുഹൃത്തുക്കളാണ്.- കോവൂർ കുഞ്ഞുമോന് പറഞ്ഞു.
അര്‍ഹമായ പലതും കിട്ടേണ്ടതായിരുന്നു, എന്നാൽ കിട്ടിയിട്ടില്ല. അര്‍ഹമായ പ്രാതിനിധ്യം കിട്ടേണ്ടതായിരുന്നു. അതും കിട്ടിയിട്ടില്ല. എന്നാല്‍ ഒരാളോടും പരിഭവം പറഞ്ഞിട്ടില്ലെന്നും കോവൂർ കുഞ്ഞുമോന് പറഞ്ഞു.
മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നു. കൊട്ടാരക്കരയില്‍ വച്ച് കാണാമെന്ന് പറഞ്ഞു. കൊട്ടാക്കര റസ്റ്റ്ഹൗസില്‍ ഞാനും സിഎമ്മും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും പറഞ്ഞു. വല്ല പ്രശ്നവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. ഞാന്‍ അങ്ങനെയൊന്നിന്റെ ഭാഗമായിട്ട് പോകുന്നയാളല്ലെന്നും പറഞ്ഞു.- കോവൂർ കുഞ്ഞുമോന് വ്യക്തമാക്കി.