തിരുവനന്തപുരം: മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എംഎല്‍എയുമായ ആന്റണി രാജുവിനും ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപണം. ഇരുവരേയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് പുറത്തുവന്ന ആരോപണം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവരം അറിഞ്ഞയുടനെ മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് എംഎല്‍എമാരേയും വിളിപ്പിച്ച് ഇതേക്കുറിച്ച് ആരാഞ്ഞു. എന്നാൽ തങ്ങൾക്ക് ആരും ഇത്തരത്തിൽ പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഇരുവരും പ്രതികരിച്ചു.
പക്ഷെ ഈ വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.