എറണാകുളം: നടൻ ബാല മൂന്നാമതും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. അടുത്ത ബന്ധുവായ കോകിലയാണ് വധു.
ചെറുപ്പംമുതലെ കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് നടൻ ബാല വിവാഹശേഷം പ്രതികരിച്ചു. അമ്മയ്ക്ക് പ്രായമായി വരികയാണ്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് കോകിലയാണ് അമ്മയോടുപറഞ്ഞത്. കരൾ ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാൽ അവയെല്ലാം മറികടക്കാൻ തന്നെ സഹായിച്ചത് കോകിലയാണ്.
തന്നോടുള്ള ഇഷ്ടമെല്ലാം കോകില ഒരു ഡയറിയിലെഴുതിയിരുന്നെന്നു ബാല പറഞ്ഞു. സത്യസന്ധമായ സ്നേഹം എന്താണെന്ന് വർഷങ്ങൾക്കുശേഷം അത് വായിക്കാനിടയായപ്പോഴാണ് മനസിലായത്. നമുക്കും കുടുംബജീവിതമുണ്ടെന്നും നമ്മളെ സ്നേഹിക്കുന്നവരുണ്ടെന്നും ആത്മാർത്ഥതയുണ്ടെന്നും മനസിലായി. ആ ഡയറി ഒരിക്കലും ഒരു കള്ളത്തരമല്ല. ഞാൻ കണ്ടുവളർന്നതാണ് അവളെ. എല്ലാവരും സന്തോഷമായിരിക്കണം. ആരുടേയും പേരെടുത്ത് പറയുന്നില്ല. 99 പേർക്ക് നല്ലതുചെയ്തിട്ട് ഒരാൾ കുറ്റപ്പെടുത്തിയാൽ ശരിയല്ല. കാലം കടന്നുപോവുന്തോറും പക്വതവരുമെന്നും താരം പ്രതികരിച്ചു.
അതോടൊപ്പം കേരളത്തിൽ നിന്ന് താമസം മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂർണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടക്കില്ലെന്നും ബാല പ്രതികരിച്ചു. അമ്മയുടെയടക്കം ആഗ്രഹമായിരുന്നു ഈ വിവാഹം. അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. സന്തോഷവതിയാണ് അവരിപ്പോൾ.” ബാല പറഞ്ഞു
പുതിയ സനിമ കങ്കുവാ റിലീസ് അടുത്തിരിക്കുന്നതുകൊണ്ട് ചേട്ടന് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. നാല് ഭാഷയിൽ ഇറക്കുന്നതുതന്നെ ബുദ്ധിമുട്ടാണ്. ഒരുപാട് ഭാഷകളിൽ റിലീസ് ചെയ്യുന്നതുകൊണ്ട് ഗിന്നസ് റെക്കോർഡാണ്. ഞാൻതന്നെയാണ് വരണമെന്നില്ലെന്നു പറഞ്ഞത്. മലയാളത്തിൽ പുതിയ സിനിമ ചെയ്യുന്നുണ്ട്. ബുധനാഴ്ചയാണ് പ്രഖ്യാപനം. ഏത് ശരി, ഏത് തെറ്റ് എന്നല്ല. നിങ്ങൾക്ക് ഞങ്ങൾ രണ്ടുപേരെയും മനസുകൊണ്ട് ആശീർവദിക്കാൻ പറ്റുമെങ്കിൽ അത് ചെയ്താൽമതി. തനിക്കതുമതി. പുതിയ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് കോകില പഠിപ്പിച്ചുതരുമെന്നും ബാല കൂട്ടിച്ചേർത്തു.
ഇതിനിടെ ബാലയുടെ വിവാഹ ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഗായിക അമൃതയും എലിസബത്തും രംഗത്തെത്തിയിരുന്നു.
ഇരുവരുടെ പോസ്റ്റിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേരാണ് ഇരുവരുടേയും പോസ്റ്റിനു അഭിപ്രായവുമായി രംഗത്തെത്തിയത്.
നാലാമത്തെ കല്യാണത്തിനായി വധു കോകിലയോടൊപ്പം ബാല അമ്പലത്തിൽ 🥰 #Bala #marriage pic.twitter.com/t0oVeALYtz
— Filmy Monks (@filmy_monks) October 23, 2024