ചെന്നൈ: ‘അമ്മ’ ജനറല്‍സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് നടൻ സിദ്ദിഖ്.
തനിക്കെതിരായ ലൈംഗിക ആരോപണത്തെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ല. പിന്നീട് പ്രതികരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. ഇന്ന് രാവിലെയാണ് “അമ്മ’ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് ഇ-മെയിലിൽ വഴി അയച്ചത്.
യുവനടി രേവതി സമ്പത്ത് ശനിയാഴ്ച നടൻ സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ നടിയെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു നടിയുടെ ആരോപണം.