A five-year-old girl was Tortured; A native of Odisha was arrested
നിലമ്പൂർ: ഭക്ഷണം നൽകാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയി അഞ്ചുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. നിലമ്പൂരിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ അയൽവാസിയായ ഒഡീഷ സ്വദേശി അലി ഹുസൈൻ (53) അറസ്റ്റിലായി. പലഹാരം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. ഇയാളെടെയടുത്തുനിന്നും നിലവിളിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങിയെത്തിയെത്തിയ കുട്ടിയോട് മാതാവ്കാരണം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ദമ്പതികളുടെ പരിചയക്കാരനും അയൽവാസിയുമാണ് അലി ഹുസൈൻ. ആ പരിചയം വച്ചിട്ടായിരുന്നു കുട്ടി ഇയാൾ വിളിച്ചപ്പോൾ കൂടെ പോയത്. തുടർന്ന് സമീപവാസികൾ ഇപെട്ട് കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡ്യൂട്ടി ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പീഡനശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. സമീപത്തുള്ള ആക്രിക്കടയുടെ പരിസരത്ത് തകരഷീറ്റുകൾക്കിടയിൽ പതുങ്ങിക്കിടക്കുകയായിരുന്ന ഇയാളെ രാത്രി 11 മണിയോടെ പോലീസ് പിടികൂടി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ ഒളിവിൽ പോകാനുള്ള സാധ്യത കണക്കിലെടുത്ത് വിചാരണ നടത്തി വിധി പ്രഖ്യാപിക്കും വരെ ജയിലിൽ പാർപ്പിക്കാൻ കോടതിക്ക് അപേക്ഷ നൽകുമെന്നു അധികൃതർ പറഞ്ഞു.