ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ പൊതു റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. കത്വയിൽ തീവ്രവാദികളുമായുള്ള ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിളിന് ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു ഖാർഗെ.
‘ഇപ്പോൾ എനിക്ക് 83 വയസുണ്ട്. അത്ര പെട്ടെന്നൊന്നും ഞാൻ മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കും വരെ താൻ ജീവിച്ചിരിക്കുമെന്നും ഖാർഗെ പറഞ്ഞു.
പ്രസംഗം തുടങ്ങുമ്പോൾ മുതൽ അസ്വസ്ഥനായിരുന്ന അദ്ധേഹം സംസാരിച്ചു കൊണ്ടിരിക്കെ വാക്കുകൾ മുറിഞ്ഞുപോവുകയായിരുന്നു. ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന നേതാക്കളെത്തി ഖാർഗെയെ താങ്ങി നിർത്തി. വെള്ളം കുടിച്ച ശേഷം വീണ്ടും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയും തുടർന്ന് പ്രസംഗം പാതി വഴിയിൽ അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങുകയുമായിരുന്നു.
“ജസ്രോതയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ, അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടപ്പോൾ, അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ അദ്ദേഹത്തെ കസേരയിൽ കയറ്റാൻ സഹായിച്ചു,” കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ പിടിഐയോട് പറഞ്ഞു. കൂടാതെ കോൺഗ്രസ് അധ്യക്ഷൻ സ്ഥിരതയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉധംപൂർ ജില്ലയിലെ രാംനഗറിൽ മറ്റൊരു പൊതു റാലിയിലും അദ്ദേഹം പ്രസംഗിക്കും.
#WATCH | Jammu and Kashmi: Congress President Mallikarjun Kharge became unwell while addressing a public gathering in Kathua. pic.twitter.com/OXOPFmiyUB
— ANI (@ANI) September 29, 2024