മലപ്പുറം: പാർട്ടിയിൽ സ്വാതന്ത്ര്യമുണ്ടെന്നു ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷേ അത് നടക്കാറില്ലെന്ന് പിവി അൻവർ എംഎൽഎ. മുൻപ്ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അതു പ്രാവർത്തികമായിരുന്നു. വടകരയിൽ കെ.കെ. ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നത് പാർട്ടി സഖാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണെന്നും അൻവർ ആരോപിച്ചു. അൻവറിനെ സിപിഎമ്മിൽ നിന്നു പുറത്താക്കിയെന്ന് വ്യക്തമാക്കിക്കൊണ്ട് പത്രസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അൻവർ.
അതോടൊപ്പം പി ശശിയുൾപ്പെടെയുള്ളവർക്കെതിരെ താൻ പാർട്ടിക്കു നൽകിയ കത്ത് നാളെ പ്രസിദ്ധപ്പെടുത്തുമെന്നും അൻവർ. പാർട്ടിയെ ദുർബലപ്പെടുത്തിയത് താനല്ല, മറിച്ച് പോലീസാണെന്നും അൻവർ ആരോപിച്ചു. താൻ ആകെ ചെയ്തത് പാർട്ടിക്കും പോലീസിനുമിടയിൽ നടക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുക മാത്രമാണ്.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നപോലെ എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. ആകെ അറിയാവുന്നത് മനുഷ്യന്റെ ഭാഷയാണ്സം. അതാണ്സാരിക്കുന്നത്. ഏഴാം കൂലിയായ അൻവർ നടത്തിയ അന്വേഷണം പോലും പാർട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല. ഇവനാരിത് ഇതൊക്കെ പറയാൻ, സംഘടനയുമായി ബന്ധമില്ലാത്തവൻ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാർട്ടി കാണുന്നത്. ഞാൻ പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവർ എനിക്കൊപ്പം നിൽക്കും. ജീപ്പിൽ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും. എനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. എനിക്കെതിരെ മൂർദാബാദ് വിളിച്ചവർ സത്യം മനസിലാക്കി സിന്താബാദ് വിളിച്ചു’’– അൻവർ വിശദീകരിച്ചു.
പുതിയ പാർട്ടി ആലോചിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പിന്തുണ നൽകാൻ ജനം തയാറാണെങ്കിൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കപ്പൽ ഒന്നായി മുങ്ങാൻ പോവുകയാണ്. അത് ദുർബലമായി തുടങ്ങിയിട്ടുണ്ടെന്നു മനസിലാക്ക പ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. ആ എന്നെ കപ്പലുമുക്കാൻ വന്നവൻ എന്ന രീതിയിലാണ് കണ്ടത്. എം.ആർ. അജിത് കുമാറിനെ പൊലീസ് ആസ്ഥാനത്ത് പോലും കയറാൻ അനുവദിക്കരുതെന്നും പിവി അൻവർ പ്രതികരിച്ചു.