കൊച്ചി: അങ്കമാലിയിൽ സാമ്പത്തിത ബാധ്യതയെ തുടർന്ന് വീടിന് തീവെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ പൊള്ളലേറ്റ് മരിച്ചു. പുളിയനം മില്ലുംപടിക്കൽ എച്ച് ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്.
വീടിനകത്ത് തീ ആളിപ്പടരുന്നത് കണ്ടെത്തിയ അയൽക്കാരാണ് ഉറങ്ങിക്കിടന്ന സുമിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റുലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ചാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ തെരച്ചിലിലാണ് ശശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശശിയുടേയും ഭാര്യ സുമി സനലിന്റേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.