കോട്ടയം: പാമ്പാടിയിൽ 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവിനെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. വയറുവേദനയെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി പൂർണ ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് കുട്ടിയെ വയറുവേദനയുമായി ബന്ധപ്പെട്ട്പാമ്പാടി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്കാനിംഗ് ഉൾപ്പെടെ നടത്തിയപ്പോഴാണ് പൂർണ ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംശയത്തിന്റെ പേരിൽ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തതിൽ കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് ബന്ധുതന്നെയാണെന്ന നിഗമനത്തിൽ പോലീസെത്തുകയായിരുന്നു. ഇയാൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനം.