ചെന്നൈ: ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലദേശിന് 66 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടം. ക്യാപ്റ്റന്‍ നജ്മുൽ ഹുസൈൻ ഷന്റോ (30 പന്തിൽ 20), മുഷ്ഫിഖർ റഹീം (14 പന്തിൽ എട്ട്), ശദ്മൻ ഇസ്ലാം (രണ്ട്), സാക്കിർ ഹസൻ (മൂന്ന്), മൊമീനുൾ ഹഖ് (പൂജ്യം) എന്നിവരാണു പുറത്തായത്. തന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ആകാശ് ദീപ് സാക്കിര്‍ ഹസനെയും മൊമീനുൾ ഹഖിനെയും ബോൾഡാക്കുകയായിരുന്നു. നാല് ഓവറിൽ 13 റൺസുമാത്രം വഴങ്ങിയാണ് ആകാശ് രണ്ടു വിക്കറ്റ് നേട്ടം കൊയ്തത്.
ഓപ്പണർ ശദ്മൻ ഇസ്ലാം ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബോൾഡായി. വെള്ളിയാഴ്ച ലഞ്ചിന് പിന്നാലെ നജ്മുൽ ഹുസെയ്ൻ ഷന്റോയെ മുഹമ്മദ് സിറാജിന്റെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്തു പുറത്താക്കി. ബുമ്രയ്ക്കാണ് മുഷ്ഫിഖറിന്റെ വിക്കറ്റ്. ആറോവറിൽ ബുംറ 27 വഴങ്ങി രണ്ട് വിക്കറ്റെടുത്തു,
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 റണ്‍സിന് ഓൾഔട്ടായിരുന്നു. ആറിന് 339 റൺസെന്ന നിലയിൽ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ ഇന്ത്യ 37 റൺസാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. 133 പന്തുകൾ നേരിട്ട അശ്വിൻ 113 റൺസെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചറി നഷ്ടമായി. 86 റണ്‍സെടുത്ത താരത്തെ ടസ്കിൻ അഹമ്മദാണു പുറത്താക്കിയത്. ആകാശ് ദീപ് (30 പന്തില്‍ 17), ജസ്പ്രീത് ബുമ്ര (ഒൻപതു പന്തിൽ ഏഴ്) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ മറ്റു ബാറ്റർമാർ. 108 പന്തുകളിൽനിന്നാണ് അശ്വിൻ തന്റെ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയത്.
What a sight for a fast bowler!
Akash Deep rattles stumps twice, giving #TeamIndia a great start into the second innings.
Watch the two wickets here 👇👇#INDvBAN @IDFCFIRSTBank pic.twitter.com/TR8VznWlKU
— BCCI (@BCCI) September 20, 2024