കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ചേരാനെല്ലൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഹ്രസ്വചിത്ര സംവിധായകൻ വിനീത്, യൂട്യൂബറായ ‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി പ്രതികൾ സിനിമയിലെ ഭാഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഏപ്രിൽ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ഒന്നാംപ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബാക്കി പ്രതികൾക്ക് വഴങ്ങികൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ഓഗസ്റ്റ് 13-നാണ് യുവതി പോലീസിനു പരാതി നൽകിയത്. യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷം പോലീസ് കേസെടുക്കുകയായിരുന്നു.