ദുബായ്: വനിതാ ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 105 ൽ ഒതുക്കി ടീം ഇന്ത്യ. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലാണ്. ഷഫാലി വർമ്മ (32), ജെമിമ റോഡ്രിഗസ് (23), ഹർമൻപ്രീത് കൗർ (15), സ്മൃതി മന്ദാന (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. റിച്ച ഘോഷ്, ദീപ്തി ശർമ്മ എന്നിവരാണ് ക്രീസിൽ.
34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക് നിരയിലെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയത്. പാക് നിരയിൽ നാലുതാരങ്ങൾക്കു മാത്രമാണ് രണ്ടക്കത്തിലെത്താൻ കഴിഞ്ഞത്. ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും മലയാളി താരം ആശ ശോഭന ഒരു വിക്കറ്റും വീഴ്ത്തി.