പാരിസ്: പാരിസ് ഒളിംപിക്സ് വനിതകളുടെ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തിൽ നിന്ന് അയോഗ്യക്കപ്പെട്ട വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ മേലുള്ള വിധി ഇന്നറിയാം. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സിഎഎസ്) ഫോഗട്ടിന് അനുകൂലമായി വിധിച്ചാൽ ഇന്ത്യൻ എയ്സ് ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ക്യൂബയുടെ വൈ ഗുസ്മാനുമായി സംയുക്ത വെള്ളി മെഡൽ ലഭിക്കും.
ഓഗസ്റ്റ് 6 ന് നടന്ന പാരീസ് ഒളിംപിക്സ് 2024 ലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തിൽ മത്സരത്തിന് തൊട്ടു മുൻപ് നടന്ന ഭാര പരിശോധനയിൽ 100 ഗ്രാം ഭാരം കൂടുതയതിനെ തുടർന്നാണ് അയോഗ്യയാക്കപ്പെട്ടത്. തുടർന്ന്തനിക്ക് ഒരു വെള്ളി മെഡൽ നൽകണമെന്നാവശ്യവുമായി വിനേഷ് സ്പോർട്സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അവരുടെ കേസ് വാദിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുമായി കരാർ നൽകിയിട്ടുണ്ട്.