പാലക്കാട്: സർക്കാർ ഉടമസ്ഥതയിലുള്ള പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടുപേരെയും ഒരു 14കാരിയെയുമാണ് കാണാതായത്. ഇവരിൽ ഒരാൾ പോക്സോ കേസ് അതിജീവിതയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര് പുറത്ത് ചാടുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻതന്നെ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.