ദുബായ്: ബംഗ്ലാദേശിലെ കലാപവും അതിനുശേഷമുള്ള സംഘര്ഷാവസ്ഥയേയുെ തുടർന്ന് വനിതാ ടി20 ലോകകപ്പിനുള്ള വേദിയായി യുഎഇ. യുഎഇക്ക് പുറമെ ശ്രീലങ്ക, സിംബാബ്വെ എന്നീ രാജ്യങ്ങളേയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും യുഎഇയെ തെരഞ്ഞെടുക്കുകയായിരുന്നു.
ഐസിസി വനിതാ ടി 20 ലോകകപ്പ് 2024 അതിൻ്റെ യഥാർത്ഥ വേദിയായ ബംഗ്ലാദേശിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചൊവ്വാഴ്ചയാണ് അറിയിച്ചത്. ഒക്ടോബർ 3 മുതൽ 20 വരെ നടക്കുന്ന ടൂർണമെൻ്റ് ദുബായിലും ഷാർജയിലും നടക്കും.