തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു മസ്കറ്റിലേലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്നു യാത്രക്കാരെ പുറത്തിറക്കി.
വിമാനം ഇന്ന് രാവിലെ എട്ടു മണിക്ക് പുറപ്പടേണ്ടിയിരുന്നതാണ്. പുറപ്പെടാൻ തുടങ്ങുന്നതിനു തൊട്ടുമുൻപാണ് വിമാനത്തിൽ പുകയും ദുർഗന്ധവും അനുഭവപ്പെട്ടത്. തുടർന്ന് യാത്രക്കാർ ബഹളം വച്ചതോടെയാണ് സംഭവം അതികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വിമാനം റൺവേയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
148 യാത്രക്കാരുമായി ഒമാനിലെ മസ്കറ്റിലേക്ക് പുറപ്പടേണ്ടിയിരുന്നതായിരുന്നു വിമാനം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. നടന്നത് തീപിടിത്തം അല്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ സുരക്ഷിതരായി ടെർമിനലിലേക്കു മാറ്റി. എയർ ഇന്ത്യ എക്സ്പ്രസ് സംഭവം സമ്മതിക്കുകയും യാത്രക്കാർക്കായി ഒരു ബദൽ വിമാനം ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തമെന്ന് അറിയിക്കുകയും ചെയ്തു.