കൊല്‍ക്കത്ത: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് തന്നോട്മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവയ്ക്കണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ മാപ്പ് പറയണമെന്ന് ശ്രീലേഖ പ്രതികരിച്ചു. ഇപ്പോൾ സ്വന്തം നിലയ്ക്ക് പരാതിയുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ട്. എന്തെങ്കിലും പിന്തുണ കേരളത്തില്‍നിന്ന് ലഭിച്ചാല്‍ നിയമപരമായ നടപടിയുമായി മുന്നോട്ട് പോകാന്‍ തയാറാണെന്നും നടി പറഞ്ഞു.
നടിയെ ഓഡിഷനായാണ് താൻ ക്ഷണിച്ചതെന്ന രഞ്ജിത്തിന്റെ വാദവും ശ്രീലേഖ തള്ളി. ഓഡിഷന് വേണ്ടിയല്ല അഭിനയിക്കാന്‍ തന്നെയാണ് ക്ഷണിച്ചത്. മാധ്യമങ്ങള്‍ തന്നോട് ചോദിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേർത്തു.