മലപ്പുറം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ആരോപണവുമായി പിവി അൻവർ എംഎൽഎ. പ്രതിപക്ഷ നേതാവിന്ആർഎസ്എസുമായും അജിത് കുമാറുമായും ബന്ധമുണ്ട്. കോൺഗ്രസിലെ ഒരുവിഭാഗം ആർഎസ്എസിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു എംഎൽഎയുടെ ആരോപണം.
എഡിജിപി എംആർ അജിത് കുമാർ- ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യം വിഡി സതീശനു മുമ്പ് തനിക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ ആ വിവരം അജിത് കുമാറിന്റെ സൈബർ സംഘം അറിഞ്ഞു. അങ്ങനെയാണ് അജിത് കുമാറും വിഡി സതീശനും തമ്മിൽ ഗൂഢാലോചന നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് അടിയന്തര പത്രസമ്മേളനം നടത്തിയത്.
കൂടാതെ എഡിജിപി അജിത് കുമാറും വിഡി സതീശനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല എഡിജിപിക്ക് യുഡിഎഫിലെ ചിലരുമായും കേന്ദ്രത്തിൽ ആർഎസ്എസുമായും ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനർജനി കേസിൽ സഹായിക്കാമെന്ന പരസ്പര ധാരണയിൽ അവർ നേരത്തെയെത്തിയിരുന്നു. അതുകൊണ്ട് തൃശൂരിൽ ഒരു സീറ്റ് നൽകി സഹായിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ടാണ് പൂർണമായും ബിജെപിയിലേക്ക് പോയതെന്നും അൻവർ പറഞ്ഞു.
ഇടതു പക്ഷ എംഎൽഎയായ മുകേഷിനെതിരായ ആരോപണത്തിൽ കേസെടുത്ത പോലീസ് എന്തുകൊണ്ടാണ് പൊന്നാനിയിലെ യുവതിയുടെ വെളിപ്പെടുത്തലിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത്. സ്വന്തം നാട്ടിൽ ഉത്തരവാദപ്പെട്ട പാർട്ടി നേതാക്കളുടേയും പൊതുപ്രവർത്തകരുടേയും വനിതാ നേതാക്കളുടേയും സാന്നിധ്യത്തിൽ, മാധ്യമപ്രവർത്തകനുമുന്നിൽ ഒരു സ്ത്രീ മണിക്കൂറുകളോളം സ്വന്തം അനുഭവങ്ങൾ വിവരിച്ചിട്ടും, എസ്പിക്ക് പരാതി കൊടുത്തിട്ടും ആരോപണ വിധേയർക്കെരിതെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും എംഎൽഎ ചോദിച്ചു. പോലീസിനോട് തനിക്ക് ബഹുമാനവും വിശ്വാവുമുണ്ട് എന്നാൽ അവയിൽ തന്നെ 10 ശതമാനം ക്രിമിനലുകളുണ്ട്. അവർ തന്നെയാണ് ഇപ്പോൾ ജില്ലയിലെ ക്രമസമാധാന ചുമതല വഹിക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു
പോലീസിൽ തനിക്ക് നല്ല വിശ്വാസമുണ്ട്. എന്നാൽ, 10 ശതമാനം ക്രിമിനലുകളാണ് ജില്ലയിലെ കാര്യങ്ങൾ മുഴുവൻ കൈകാര്യംചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.