ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കർണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റീസ് എൻ.വി. അൻജാരിയ, ജസ്റ്റീസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
നേരത്തേ കേസ് പരിഗണിച്ച ഹൈക്കോടതി അർജുനടക്കം കാണാതായ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് സർക്കാരിനോട് കോടതി വാക്കാൽ നിർദേശിച്ചിരുന്നു.10 അടിയോളം മണ്ണിനു താഴെയാണ് ലോറിയുള്ളത്. അതിനാൽ നിലവിൽ തിരച്ചിൽ സാധ്യമാകാൻ ഡ്രഡ്ജർ വേണമെന്ന നിലപാടിലാണ് നാവികസേനയും എൻഡിആർഎഫുമുള്ളത്. ഈ വിവരങ്ങളടക്കമുള്ള റിപ്പോർട്ട് സർക്കാർ ഇന്ന്കോടതിയിൽ സമർപ്പിക്കും. അർജുനനെ കണ്ടെത്തുന്നതാനായി കേരള സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് കഴിഞ്ഞ ദിവസം അർജുനന്റെ വീട് സന്ദർശിച്ച ശേഷം ഈശ്വർ മാൽപെ ആവശ്യപ്പെട്ടിരുന്നു.