കോട്ടയം: മകളുടെ വിവാഹ ദിനത്തിൽ റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേ മാതാവ് വാഹനാപകടത്തിൽ മരിച്ചു. വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ എരുമേലി പാണപിലാവ് ഗവൺമെൻറ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീനാണ് മരിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഷീനയുടെ മകൾ നെഫ്ലയുടെ വിവാഹദിനത്തിലാണ് ദാരുണ സംഭവമുണ്ടായത്. വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടം.
വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹൈവേയിൽനിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.