മലപ്പുറം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുന്നതായി കെ.ടി. ജലീൽ എംഎൽഎ. ഇനിയുള്ള കാലം കള്ളനാണയങ്ങളെ തുറന്നുകാട്ടാനുള്ള അവസരമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാൻ പോർട്ടൽ തുടങ്ങുമെന്നും മരണം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീൽ പറഞ്ഞു. കുറിപ്പിനൊപ്പം ഇന്നു പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പൊലീസ് സേനയെ പറ്റി പറഞ്ഞതിന്റെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗ്സ്ഥനായ ഗാന്ധിജി”യുടെ അവസാന അദ്ധ്യായത്തിൽ.