ഒളിംപിക് ഗുസ്തി താരം വിനേഷ് ഫോഗോട്ടിനെതിരെ പരോക്ഷ വിമർശനവുമായി നടിയും എംപിയുമായ കങ്കണ റണൗട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രക്ഷോഭം നടത്തി വിനേഷിന് ഒളിംപിക്സിൽ മത്സരിക്കാൻ വിനേഷിന് അവസരം കൊടുത്തെന്നായിരുന്നു നടിയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റ്. ഇന്നലെ ഫൈനലിലേക്ക് വിനേഷ് ഫോഗട്ടിന് പ്രവേശനം ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ പോസ്റ്റ്. എന്നാൽ ഇന്ന് ഫൈനലിൽ പ്രവേശിക്കാതെ വിനേഷ് ഫോർട്ട് പുറത്തായതോടെ നടിയുടെ പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നിന്നുയരുന്നത്.
ഇന്ത്യയുടെ ആദ്യ സ്വർണമെഡലിനായുള്ള കാത്തിരിപ്പ് അൽപ നേരം കൂടി. മോദിക്കെതിരെ മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭത്തിന് ഇറങ്ങിയ താരമാണ് വിനേഷ് ഫോഗാട്ട്. എന്നിട്ടും ഏറ്റവും നല്ല പരിശീലകരെയും പരിശീലനവും അവർക്കായി ഒരുക്കുകയും ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം നൽകുകയും ചെയ്തു. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം, മഹാനായ ഒരു നേതാവിന്റെയും എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
ഫൈനലിൽ ശരീരഭാരം അധികമാണെന്ന് കാണിച്ചാണ് ഫോഗാട്ടിനെ ഒളിംപിക് അസോസിയേഷൻ അയോഗ്യയായി പ്രഖ്യാപിച്ചത്. ഇതോടെ മെഡൽ ഒന്നും നേടാതെ അവസാന സ്ഥാനക്കാരിയായി ഫോഗട്ടിന് മടങ്ങേണ്ടി വരും. ഗുസ്തിയിലെ ലോകചാംപ്യനെ സെമി ഫൈനലിൽ തോൽപ്പിച്ചായിരുന്നു വിനേഷ് ഫൈനലിൽ കടന്നത്.